റോഡിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് 5 കാര്യങ്ങൾ പാലിക്കണമെന്ന് സൗദി മുറൂറിൻ്റെ നിർദ്ദേശം
ജിദ്ദ: റോഡുകളിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ഗതാഗത നിയന്ത്രണം നടപ്പിലാക്കാൻ ഡ്രൈവർമാർ പാലിക്കേണ്ട 5 പ്രധാാന കാര്യങ്ങളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
1. റോഡിൻ്റെ സൈഡിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാതിരിക്കുക. 2. അടിയന്തിരാവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾക്ക് വഴി നൽകുക.
3. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും ശ്രദ്ധ കൈവിടാതിരിക്കുകയും ചെയ്യുക. 4. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. 5. നിങ്ങളുടെ നിശ്ചിത പാതയിൽ മാത്രം നീങ്ങുക. വാഹനങ്ങൾ വേഗത്തിൽ ചലിക്കാൻ തുടങ്ങിയാലും മറ്റു പാതകളിലേക്ക് നീങ്ങാതിരിക്കുക എന്നിവയാണു 5 അഞ്ച് നിർദ്ദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa