എക്സിറ്റടിച്ച തൊഴിലാളിക്ക് പഴയ വിസയിൽ തന്നെ മടങ്ങി വരാനാകുമോ എന്ന ചോദ്യത്തിനു ജവാസാത്ത് മറുപടി നൽകി
ജിദ്ദ: ഫൈനൽ എക്സിറ്റിൽ സ്വദേശത്തേക്ക് മടങ്ങിയ ഒരു തൊഴിലാളിക്ക് പഴയ വിസയിൽ തന്നെ സൗദിയിലേക്ക് മടങ്ങാനാകുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
തൊഴിലാളിക്ക് സൗദിയിൽ നിയമപരമായ പ്രശ്നങ്ങൾ ഇല്ലെങ്കിലും എക്സിറ്റ് സ്വാഭാവിക രീതിയിൽ ഇഷ്യു ചെയ്തതാണെങ്കിലും പുതിയ വിസയിൽ മാത്രമേ വരാൻ സാധിക്കുകയുള്ളൂ എന്നാണു ജവാസാത്ത് മറുപടി നൽകിയത്.
റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയ ഒരു തൊഴിലാളിക്ക് സൗദിയിലേക്ക് പുതിയ വിസയിൽ മടങ്ങാൻ 3 വർഷം കാത്തിരിക്കണമെന്ന് നേരത്തെ ജവാസാത്ത് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തിയിരുന്നു.
അതേ സമയം റി എൻട്രി വിസ കാലാവധി കഴിഞ്ഞ ശേഷം പഴയ കഫീലിൻ്റെ വിസയിൽ തന്നെയാണു മടങ്ങുന്നതെങ്കിൽ ഏത് സമയവും മടങ്ങാമെന്നും ജവാസാത്ത് അറിയിച്ചിരുന്നു.
കൊറോണ പശ്ചാത്തലത്തിൽ നിലവിൽ നാട്ടിൽ അവധിയിലുള്ളവർക്ക് സൗദിയിലേക്ക് എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനു അത് സംബന്ധിച്ച് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപനം നടത്തുമെന്ന മറുപടി ആവർത്തിക്കുകയാണു ജവാസാത്ത് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa