വാഹനത്തിൻ്റെ ചേസിസ് നമ്പർ ഇല്ലാതാക്കുകയോ ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്താൽ 10,000 റിയാൽ വരെ പിഴ
റിയാദ്: വാഹനങ്ങളുടെ ചേസിസ് നമ്പർ ഇല്ലാതാക്കുകയോ ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്താൽ 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മുറൂർ മുന്നറിയിപ്പ് നൽകി.
പിഴ ഈടാക്കുന്നതോടൊപ്പം വാഹനം പിടിച്ചെടുക്കുമെന്നും നിയമ ലംഘനം ഇല്ലാതാക്കുന്നതോടെ മാത്രമേ വാഹനം തിരിച്ച് നൽകുകയുള്ളൂ എന്നും മുറൂർ അറിയിച്ചു.
ഒരു വാഹനത്തിൻ്റെ ഐഡൻ്റിറ്റിയാണു ചേസിസ് നമ്പർ എന്നും സൗദി ട്രാഫിക് വിഭാഗം പ്രത്യേകം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa