Saturday, November 23, 2024
Riyadh

ഷിഫാ മലയാളി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

റിയാദ്: ഷിഫാ മലയാളി സമാജം 13 – മത് വർഷത്തിലേക്ക് കടക്കുമ്പോൾ ഇല്ല്യാസ് സാബു പ്രെസിഡന്റായും , മധു വർക്കല സെക്രട്ടറി ആയും, ഷാജി പിള്ള ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതി തുടരണമെന്ന രക്ഷാധികാരി കമ്മിറ്റിയുടെയും നാനൂറോളം വരുന്ന അംഗങ്ങളുടെയും അഭിപ്രായം മാനിച്ചു കൊണ്ട് പഴയ കമ്മിറ്റിയെ ഒരു വർഷത്തേക്ക് കൂടി തുടരാൻ ഐക്യകണ്ഡേന അംഗീകരിക്കുകയായിരുന്നു.

അംഗങ്ങളുടെ അംഗത്വ കാലാവധി കഴിഞ്ഞ ഏപ്രിലിൽ അവസാനിക്കുകയും നിലവിലെ കോവിഡ് പ്രതിസന്ധിയിൽ ആറു മാസം അംഗത്വം നീട്ടി നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലം അംഗങ്ങൾക്ക് ചികിത്സ സഹായങ്ങളും, വിമാന ടിക്കറ്റുകളും, തണൽ ഭവന പദ്ധതിയിലൂടെ രണ്ട് അംഗങ്ങൾക്ക് വീട് പുനര്നിര്മ്മാണത്തിന് സഹായങ്ങളും, പെണ്മക്കളുടെ വിവാഹ സഹായവും, പ്രായാധിഖ്യവും രോഗവും മൂലം നാട്ടിൽ പോകേണ്ടി വരുന്ന അംഗങ്ങൾക്ക് നൽകി വരുന്ന വിടുതൽ സഹായങ്ങളും, കൊറോണ പ്രതിസന്ധിയിൽ ഷിഫയിലുള്ള ആളുകൾക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകിയും, രോഗികൾക്ക് മരുന്ന് എത്തിച്ചുകൊടുത്തും, ചികിത്സ ആവശ്യം ഉള്ളവരെ ആശുപത്രിയിൽ എത്തിച്ചും, പെൻഷൻ പദ്ധതിയും, മരണപെട്ട നമ്മുടെ സഹോദരൻ ബാബു സാമുവലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുകയും, പ്രശസ്ത ഗായകൻ സുധീപ് കുമാറിനെ പങ്കെടുപ്പിച്ചു നടത്തിയ കേരളോത്സവവും തുടങ്ങിയ ശ്രെദ്ധേയമായ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കമ്മിറ്റി നടത്തി വന്നത്.

17 ലക്ഷം രൂപ വിനിയോഗിച്ച് അഭിനന്ദനാർഹമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. ടി. ൻ. പ്രതാപൻ M. P യെ പങ്കെടുപ്പിച്ചു നടത്തിയ സ്നേഹ സല്ലാപം എന്ന പരിപാടി വളരെ ശ്രദ്ധേയമായിരുന്നു. കെട്ടുറപ്പോടെ പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങളുടെ പരിരക്ഷ പൂർണമായും ഏറ്റെടുത്തു നടപ്പിലാക്കുകയും ചെയ്തു. കോവിഡ് മൂലം മരണപ്പെട്ട സുരേഷ് ബാബുവിന്റെ മൃതദേഹം 25-)0 തീയതി ചെവ്വാഴ്ച്ച ഇവിടെ അടക്കം ചെയ്യാനും സാധിച്ചു.

ഷിഫാ മലയാളി സമാജത്തിന്റെ ഈ വർഷത്തെ സാരഥികളായി പ്രസിഡന്റ്‌ ഇല്ല്യാസ് സാബു, വൈസ് പ്രെസിഡന്റുമാർ ഫിറോസ് പോത്തെൻകോട്, രതീഷ് നാരായണൻ, ജോയിന്റ് സെക്രട്ടറിമാർ പ്രകാശ് ബാബു, ബിജു മടത്തറ, വിജയൻ ഓച്ചിറ, ട്രഷറർ ഷാജി പിള്ള, ജോയിന്റ് ട്രഷറർ സലീഷ് കൊടുങ്ങല്ലൂർ, ബാബു കണ്ണോത്, രക്ഷാധികാരികൾ ഉമ്മർ അമാനത്, അശോകൻ ചാത്തന്നൂർ, കെ. റ്റി ആലി, വര്ഗീസ് ആളുകാരൻ, മോഹനൻ കരുവാറ്റ, രണദേവ് ഓച്ചിറ, ജീവ കാരുണ്യ കൺവീനർ മുജീബ് കായംകുളം, സ്ക്രീനിംഗ് കമ്മിറ്റി ഭാരവാഹികളായി ഹംസ കെ. റ്റി, മുഹമ്മദ്‌ കുഞ്ഞ്, ബിജു അടൂർ, സന്തോഷ്‌ തിരുവല്ല, സ്പോർട്സ് കൺവീനർമാരായ സുധി ചാത്തന്നൂർ, തൗഫീഖ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഉമ്മർ പട്ടാമ്പി, സജീർ കല്ലമ്പലം, അജയൻ, മണി ആറ്റിങ്ങൽ, അലവി, മുഹമ്മദ് ആലി, ഹനീഫ കെ. പി, വിശ്വജിത്, ഹനീഫ, അബ്ദുൽ ഖാദർ, അനിൽകുമാർ കണ്ണൂർ, ദിലീപ്, ജിസ്സി കുമാർ, റഹിം പറക്കോട്, ബിനീഷ്, ബിജു സി. സ് എന്നിവരെ തിരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa