സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു
റിയാദ്: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും കുറയുന്നു. 898 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ നിരക്കാണു ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
718 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മുക്തരായവരുടെ എണ്ണം 2,91,514 ആയി ഉയർന്നു. ആകെ രോഗം ബാധിച്ചവരിൽ 92.02 ശതമാനം പേരും ഇതോടെ സുഖം പ്രാപിച്ചു കഴിഞ്ഞു.
നിലവിൽ 21227 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1519 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 3929 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa