സൗദിയിൽ വിദേശികളുടെ പേരിൽ സിം കാർഡുകൾ രെജിസ്റ്റർ ചെയ്ത് വില്പന നടത്തുന്ന സംഘം പിടിയിൽ
ദമാം: സൗദിയിലെ വിദേശികളുടെ ഇഖാമ കോപ്പികളുപയോഗിച്ച് അവരറിയാതെ സിം കാർഡുകൾ രെജിസ്റ്റർ ചെയ്ത് വില്പന നടത്തുന്ന സംഘം ഈസ്റ്റേൺ പ്രൊവിൻസ് പോലീസിൻ്റെ പിടിയിൽ.
ഒരു സൗദി പൗരനും രണ്ട് ഈജിപ്തുകാരും അടങ്ങുന്ന സംഘമാണു പിടിയിലായതെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
ഇവരിൽ നിന്ന് 420 സിം കാർഡുകളും 27 മൊബൈൽ ഫോണുകളും 7 ഫിംഗർ പ്രിൻ്റ് റീഡിംഗ് മെഷീനുകളും 1672 റീച്ചാർജ് കാർഡുകളും 77,000 റിയാലും കണ്ടെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa