സൗദിയിലേക്ക് മടങ്ങുന്നവർക്കുള്ള സിവിൽ എവിയേഷന്റെ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് സൗദി എയർലൈൻസ്
ജിദ്ദ: സൗദിയിലേക്ക് മടങ്ങുന്നവർക്കുള്ള ,നേരത്തെ സൗദി സിവിൽ ഏവിയേഷൻ പ്രസിദ്ധീകരിച്ച ഉപാധികൾ സൗദി എയർലൈൻസ് വെബ്സൈറ്റിലും ഔദ്യോഗികമായി വെളിപ്പെടുത്തി.സൗദി എയർലൈൻസിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോം പ്രിൻ്റെടുത്ത് പൂരിപ്പിച്ച് സൗദിയിൽ എത്തുന്ന സമയം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം.
അതോടൊപ്പം എല്ലാ യാത്രക്കാരും സൗദിയിലെത്തിയ ഉടൻ 7 ദിവസം ക്വാറൻ്റൈനിൽ പ്രവേശിക്കണം. ( ആരോഗ്യ പ്രവർത്തകർക്ക് 3 ദിവസം). ക്വാറൻ്റൈൻ കഴിഞ്ഞ് പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് ആണെന്ന് ഉറപ്പ് വരുത്തണം.
സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ തത്മൻ, തവക്കൽന തുടങ്ങിയ ആപുകൾ എല്ലാ യാത്രക്കാരും ഡൗൺലോഡ് ചെയ്യുകയും സൗദിയിലെത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ താമസിക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ തത്മൻ ആപിൽ രെജിസ്റ്റർ ചെയ്യുകയും വേണം.
യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ 937 ലേക്ക് വിളിച്ചറിയിക്കുകയോ ഹെൽത്ത് സെൻ്ററുകളെ സമീപിക്കുകയോ ചെയ്യണം.
യാത്രക്കാർ തത്മൻ ആപിൽ ദിവസവും നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ വിലയിരുത്തൽ നടത്തിയിരിക്കണം. ക്വാറൻ്റൈൻ പിരീഡിൽ എല്ലാ സുരക്ഷാ മുൻ കരുതലുകളും പാലിച്ചിരിക്കണം. തുടങ്ങിയവയാണു ഉപാധികൾ. ഫോം ലഭിക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക https://bit.ly/3jFJouP
യു എ ഇ, കുവൈത്ത്, ഒമാൻ, ബഹ്രൈൻ, ഈജിപ്ത്, ലെബനാൻ, മൊറോക്കോ, തുനീഷ്യ, ചൈന, യു കെ, ഇറ്റലി, ജർമനി, ഫ്രാൻസ്, ആസ്ത്രിയ, തുർക്കി, ഗ്രീസ്, ബംഗ്ളാദേശ്, ഫിലിപൈൻസ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗദി എയർലൈൻസ് വഴി സഞ്ചരിക്കുന്നവർക്കുള്ള ഉപാധികളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.saudia.com/before-flying/travel-information/travel-requirements-by-international-stations എന്ന ലിങ്ക് സന്ദർശിച്ചാൽ ഓരോ രാജ്യങ്ങളിലും വിമാനമിറങ്ങുന്നതിനു പാലിക്കേണ്ട നിബന്ധനകൾ അറിയാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa