Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ വീട് തകർന്ന് വീണ് മലയാളിയടക്കം രണ്ടു പേർ മരിച്ചു.

റിയാദ് : സൗദിയിൽ വീട് തകർന്ന് വീണ് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദിലെ അതീഖയിൽ ഇന്നലെ രാത്രി 11.30നാണ് സംഭവം.

അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള മണ്‍ കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ച ലയാളി. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പോലീസ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു.

രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദിന്റെ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa