Saturday, March 7, 2026
Saudi ArabiaTop Stories

നജ്രാനിൽ എ ടി എം തീക്കൊളുത്തി ഓടി രക്ഷപ്പെട്ട സൗദി പൗരനെ പിടികൂടി

നജ്രാൻ: തീപ്പിടിക്കാൻ സഹായിക്കുന്ന ദ്രാവകം ഒഴിച്ച് എ ടി എം മെഷീനിൽ തീക്കൊളുത്തി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സൗദി പൗരനെ പിടി കൂടി.

30 വയസ്സിനു മുകളിലുള്ള പ്രതിയെ പിടികൂടാൻ സുരക്ഷാ വിഭാഗത്തിനു സാധിച്ചതായി പോലീസ് മീഡിയാ വാക്താവാണു അറിയിച്ചത്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്