സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം വീണ്ടും കുത്തനെ വർദ്ധിച്ചു
ജിദ്ദ: സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വീണ്ടും കുറയുന്നു. നിലവിൽ 20,373 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1495 കേസുകളാണു ഗുരുതരാവസ്ഥയിലാണുള്ളത്.
ഇന്നത്തെ കൊറോണ റിപ്പോർട്ടിൽ രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ സമീപ ദിനങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണുണ്ടായിട്ടുള്ളത്. 1454 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 92.34 ശതമാനം പേരും രോഗമുക്തി നേടി.
പുതുതായി 26 മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3982 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa