സൗദി സാമ്പത്തിക മേഖല സാധാരണ നിലയിലേക്ക് തിരിച്ച് വരുന്നു
റിയാദ്: സൗദി സാമ്പത്തിക മേഖല ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് തിരികെ വരുന്നതായി സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്അൻ സൂചിപ്പിച്ചു.
സർക്കാർ വാണിജ്യ മേഖലകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിൻ്റെ ഫലം വളരെ പോസിറ്റീവ് ആയിരുന്നുവെന്നും വ്യത്യസ്ത മേഖലകളിൽ നിന്ന് വരുമാന മാർഗ്ഗം തേടുന്നതിനു രാജ്യം ലക്ഷ്യം വെക്കുന്നതായും മന്ത്രി പറഞ്ഞു.
സൗദിയുടെ കയ്യിൽ ധാരാളം നിക്ഷേപക ഫണ്ടുണ്ട്. അവ പ്രാദേശിക സമ്പത് വ്യവസ്ഥയിൽ നിക്ഷേപം നടത്തുകയും അത് വഴി സ്വകാര്യ മേഖലയിലൂടെ നേട്ടം കൈവരിക്കുകയും ആ വരുമാനം വീണ്ടും പ്രാദേശിക വിപണിയിൽ ഇറക്കുകയും ചെയ്യും.
വ്യക്തമായ പദ്ധതിയോടെ ആരംഭിച്ചതാണു വിഷൻ 2030 പദ്ധതി. അപ്രതീക്ഷിതമായാണു കൊറോണ വന്നത്. എന്നാൽ ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ സാധിച്ചു.
കൊറോണ ഒരിക്കലും സൗദിയുടെ ദീർഘകാല പദ്ധതികളെ ബാധിക്കില്ല. വിഷൻ 2030 അതിനു സഹായകരമായിട്ടുണ്ട്. സൗദികൾക്ക് അതിൻ്റെ ഫലങ്ങൾ ലഭിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa