Saturday, November 23, 2024
Saudi ArabiaTop Stories

ഉറങ്ങുന്ന രാജകുമാരൻ ആദ്യമായി കൈയനക്കി ; പ്രതീക്ഷയോടെ സൗദി രാജകുടുംബം

റിയാദ്: നീണ്ട 15 വർഷങ്ങളായി കോമയിൽ കിടക്കുന്ന ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ ആദ്യമായി കൈ അനക്കിയതായി പിതാവ് ഖാലിദ് ബിൻ തലാൽ രാജകുമാരൻ അറിയിച്ചു.

തൻ്റെ മകൻ കൈ അനക്കിയതായും രക്ത സമ്മർദ്ദം 200 വരെ ഉയർന്നതായും ഹൃദയമിടിപ്പ് 90 വരെ എത്തിയതായും ഖാലിദ് രാജകുമരൻ പറഞ്ഞു.

ഈ ലക്ഷണങ്ങൾ തൻ്റെ മകൻ്റെ ഉള്ളിലുള്ള ബോധത്തിൻ്റെ വ്യാപ്തിയെ വ്യക്തമാക്കുന്നുണ്ടെന്നും അവനു രോഗ മുക്തി ലഭിക്കാനായി പ്രാർത്ഥിക്കുകയാണെന്നും ഖാലിദ് രാജകുമാരൻ കൂട്ടിച്ചേർത്തു.

തൻ്റെ 16 ആം വയസ്സിൽ റിയാദിൽ വെച്ച് നടന്ന ഒരു കാറപകടത്തെത്തുടർന്നായിരുന്നു രാജകുമാരൻ കോമയിലായത്. ശേഷം കഴിഞ്ഞ 15 വർഷമായി രാജകുമാരൻ അതേ കിടപ്പിലാണുള്ളത്.

അതിനിടെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ രാജകുമാരൻ ആദ്യമായി തലയനക്കിയത് ശ്രദ്ധേയമായ വാർത്തയായിരുന്നു. ഇപ്പോൾ കൈകൾ അനക്കിയത് രാജകുമാരന്റെ ആരോഗ്യ കാര്യത്തിൽ രാജകുടുംബത്തിന് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്