മാനേജർ തസ്തികകളിലും സൗദിവത്ക്കരണം ശക്തമാക്കാൻ നീക്കം
റിയാദ്: സ്വകാര്യമേഖലയിലെ മാനേജർ തസ്തികകളിലെ 75 ശതമാനവും സ്വദേശിവത്ക്കരിക്കാനുള്ള നീക്കം നടക്കുന്നു. ഇതിനായി തൊഴിൽ നിയമത്തിൽ ആവശ്യമായ ഭേദഗതിക്കൊരുങ്ങുകയാണു ശൂറാ കൗൺസിൽ എന്നാണു റിപ്പോർട്ട്.
നിയമ ഭേദഗതി നടത്തിയാൽ സൗദി യുവതി യുവാക്കളെ പരിശീലിപ്പിക്കാനും മാനേജർ തസ്തികകളിലേക്ക് പ്രാപ്തരാക്കുന്നതിനും സകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.
അടുത്ത ശൂറാ കൗൺസിലിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സോഷ്യൽ അഫയേഴ്സ്, ഫാമിലി ആൻ്റ് യൂത്ത് കമ്മറ്റിക്ക് ജനറൽ കമ്മീഷൻ നിർദേശം നൽകും.
സൗദിയിൽ നിന്നും വിദേശത്ത് നിന്നും ബിരുദങ്ങൾ നേടിയ യോഗ്യതയുള്ള സൗദി പൗരന്മാർ തൊഴിൽ വിപണിയിൽ ലഭ്യമാണെന്നതിനാലാണു പുതിയ നീക്കം.
ശൂറാ മെംബർമാരായ മുഹമ്മദ് ആൽ ജർബാഉ, ഫൈസൽ അൽ ഫാദിൽ, ഗാസി ബിൻസഗർ, അബ്ദുല്ല അൽ ഖാലിദി എന്നിവരാണു പുതിയ നിർദ്ദേശം വെച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa