Monday, September 30, 2024
Saudi ArabiaTop Stories

അനധികൃതമായി പണമയച്ചതിന് 9 വിദേശികൾ പിടിയിൽ

റിയാദ്: അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയെന്നാരോപിച്ച് ഒമ്പത് പ്രവാസികളെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. ധനകാര്യ കമ്മീഷനിൽ സൗദി പൗരന്മാരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിഗത ബിസിനസ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് കൈമാറ്റം നടന്നതെന്ന് റിയാദ് പോലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അറസ്റ്റിലായവരിൽ മൂന്ന് സിറിയക്കാർ, മൂന്ന് ഈജിപ്തുകാർ, ഒരു യെമനി, ഒരു പാകിസ്ഥാനി, ഒരു തുർക്കി പൗരൻ എന്നിവരാണ് ഉള്ളത്. എല്ലാവരും 30 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.

സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു ദശലക്ഷത്തിലധികം റിയാലുകൾ അധികൃതർ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിനിടെ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

2020 ൽ 500 ദശലക്ഷത്തിലധികം സൗദി റിയാൽ (133 ദശലക്ഷം ഡോളർ) വിദേശത്തേക്ക് അനധികൃതമായി കൈമാറിയതിന് കഴിഞ്ഞ മാസം അധികൃതർ ഒരു സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിനാമി പണമിടപാടുകൾക്കെതിരെ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q