Tuesday, October 1, 2024
Saudi ArabiaTop Stories

കരാർ മേഖലയിൽ സൗദിവത്ക്കരണം ശക്തമാക്കാനായി സ്വദേശികൾക്ക് പരിശീലനം നൽകുന്നു

ജിദ്ദ: കരാർ മേഖലയിൽ സൗദിവത്ക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജോലി അന്വേഷിക്കുന്ന സൗദികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

കരാർ മേഖലയിലെ സൗദിവത്ക്കരണ തോത് ഉയർത്തുക, തൊഴിൽ വിപണിയിലെ സ്വദേശി സാന്നിദ്ധ്യം ശക്തിപ്പെടുത്തൽ, കരാർ മേഖലയെ വളർത്തുക എന്നിവയായിരിക്കും പരിശീലന പദ്ധതിയുടെ ലക്ഷ്യം. രെജിസ്റ്റ്രേഷനായി പ്രത്യേക ഇലക്ട്രോണിക് പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

കൺസ്ട്രക്ഷൻ സൂപർവൈസർ, കൺസ്ട്രക്ഷൻ ടെക്നീഷ്യൻ, ജനറൽ സർവേയർ, റോഡ് മോണിറ്ററിംഗ് ടെക്നീഷ്യൻ് തുടങ്ങിയ മേഖലകളിൽ യോഗ്യരായവർക്ക് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യതയും സ്ഥിരതയും നിരീക്ഷിക്കുമെന്നും അധികൃതർ അറിയീച്ചു.

കരാർ മേഖലയിലെ സൗദിവത്ക്കരണ പദ്ധതികളെ പരിപോഷിക്കുന്നതിനായി ഹ്യുമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് ഫണ്ടും ബന്ധപ്പെട്ട അതോറിറ്റിയും തമ്മിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാർ പ്രകാരമാണു ട്രെയിനിംഗ് പ്രോഗ്രാം.

അതേ സമയം കരാർ മേഖലയിലെ സ്വദേശിവത്ക്കരണ പദ്ധതിയിൽ രെജിസ്റ്റർ ചെയ്ത കമ്പനികൾക്ക് തൊഴിൽ സഹായ പദ്ധതികളിലൂടെ ധന സഹായമടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് ഫണ്ട് വെളിപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്