ഖഷോഗി വധക്കേസിലെ 8 പ്രതികൾക്ക് മൊത്തം 124 വർഷം തടവ്
റിയാദ്: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിനുത്തരവാദികളാായ 8 പ്രതികൾക്ക് റിയാദ് ക്രിമിനൽ കോടതി മൊത്തം 124 വർഷം തടവ് ശിക്ഷ വിധിച്ചു.
ക്രിമിനൽ നടപടിക്രമത്തിലെ ആർട്ടിക്കിൾ 210 അനുസരിച്ചാണു റിയാദ് ക്രിമിനൽ കോടതി ഈ കേസിലെ അന്തിമ വിധി പുറപ്പെടുവിച്ചതെന്ന് പബ്ളിക് പ്രോസിക്യൂഷൻ വാക്താവ് അറിയിച്ചു.
എട്ട് പ്രതികളിൽ 5 പേർക്ക് 20 വർഷം വീതവും ഒരാൾക്ക് 10 വർഷവും മറ്റു രണ്ട് പേർക്ക് 7 വർഷം വീതവുമാണു തടവ് ശിക്ഷ.
2018 ഒക്ടോബർ 2 നു ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചായിരുന്നു ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa