നാട്ടിൽ പോയ സൗദി പ്രവാസികളുടെ ഇഖാമ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതായി ജവാസാത്ത്
റിയാദ്: സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതായി ജവാസാത്ത് അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതൽ മുപ്പതിനിടയിൽ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്. കാലാവധി അവസാനിച്ചത് മുതൽ ഒരു മാസത്തേക്കാണ് ദീർഘിപ്പിക്കുക.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും നാട്ടിൽ പോയവരുടെ കാലാവധി നീട്ടുന്നതിനുള്ള നടപടി. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്.
സൌദിയില്‍ ഉള്ളവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.
നിലവിൽ വിമാന സർവീസ് തുടങ്ങുന്നതിനുള്ള പദ്ധതികളൊന്നും തീരുമാനമായിട്ടില്ല. കര മാർഗമുള്ള യാത്രകൾ സൗദി അറേബ്യ അനുവദിച്ചിട്ടുണ്ട്. ചില ട്രാവൽസുകൾ മുന്നിട്ട് സൗദി അറേബ്യയിലേക്ക് ചർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായും വാർത്തകൾ ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa