Tuesday, November 26, 2024
OmanTop Stories

ഒമാനിൽ ഒക്ടോബർ 1 മുതൽ രാജ്യാന്തര വിമാനങ്ങൾക്ക് അനുമതി; പ്രതീക്ഷയോടെ പ്രവാസികൾ

മസ്കറ്റ്: ഒമാനിൽ വിമാനത്താവളങ്ങൾ തുറക്കാനും രാജ്യാന്തര വിമാനങ്ങൾക്ക് അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനം. അടുത്ത ഒക്ടോബർ 1 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾ ഇറങ്ങുക. നിർദ്ദിഷ്ട ലക്ഷ്യസ്ഥാനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുകയെന്ന് സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

ആഭ്യന്തരമന്ത്രി, സുപ്രീം കമ്മിറ്റി ചെയർമാൻ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ സുപ്രീംകമ്മിറ്റി തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ഒമാൻ ഫുട്ബാൾ അസോസിയേഷന്റെ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനും സുപ്രീം കമ്മിറ്റി അനുമതി നൽകി.

ഗൾഫ് രാഷ്ട്രങ്ങൾ ഓരോന്നായി അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുന്നത് പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ അതിജീവിച്ച് വീണ്ടും പറക്കാനൊരുങ്ങുന്നത് മലയാളികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa