Wednesday, October 2, 2024
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയവർക്കിടയിൽ ഇനിയും പുതുക്കാൻ ബാക്കിയുള്ള നിരവധി സൗദി പ്രവാസികൾ പ്രതീക്ഷയോടെ

ജിദ്ദ: ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയ ധാരാളം സൗദി പ്രവാസികൾ സൗദി ഭരണകൂടത്തിൻ്റെ നടപടിയിൽ ആശ്വാസം കൊള്ളുന്നതിനിടയിലും ഇനിയും കാലാവധികൾ പുതുക്കാൻ ബാക്കിയുള്ള ധാരാളം പേർ നാട്ടിലുണ്ടെന്നതാണു വസ്തുത.

ആഗ്സ്ത് 31 നുള്ളിൽ ഇഖാമാ കാലാവധി കഴിഞ്ഞവർക്കെല്ലാം കാലാവധി അവസാനിച്ചത് മുതൽ ഒരു മാസത്തേക്ക് പുതുക്കി നൽകൽ ആരംഭിച്ചെങ്കിലും നിരവധിയാളുകൾ തങ്ങളുടെ ഊഴവും വൈകാതെ വരുമെന്ന പ്രതീക്ഷയിലാണുള്ളത്.

അതേ സമയം ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കിയിട്ടില്ലെന്ന് ജവാസാത്തിനോട് പരാതിപ്പെടുന്നവരോട് കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ നിന്നും തിരിച്ച് സൗദിയിലേക്ക് പറക്കാൻ സാധിക്കാത്ത മുഴുവൻ പേർക്കും ഇഖാമ കാലാവധിയും റി എൻട്രി കാലാവധിയും സൗജന്യമായി ഒരു സംവിധാനത്തെയും സമീപിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്നാണു അധികൃതർ വീണ്ടും മറുപടി നൽകുന്നത്.

ഗാർഹിക തൊഴിലാാളികളടക്കമുള്ളവരുടെ ഇഖാമകളും റി എൻട്രിയുമെല്ലാം സൗജന്യമായി പുതുക്കൽ ആരംഭിച്ചിട്ടുണ്ടെന്ന് ജവാസാത്ത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇനി അഥവാ ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിലും വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ മറ്റെന്തെങ്കിലും പരിഹാരം അധികൃതർ നിർദ്ദേശിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്