Sunday, April 20, 2025
Saudi ArabiaTop Stories

കണ്ണൂർ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

ജിദ്ദ: ജിദ്ദയിലെ മക്റോണിയിൽ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. ജിദ്ദ നാഷ്ണൽ ഹോസ്പിറ്റൽ ജീവനക്കാരനായ മൂസ ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. ജോലി സ്ഥലമായ ജിദ്ദ നാഷണൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ വാഹനമിടിച്ച് ഗുരുതരമായ പരിക്കുകളേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയായിരുന്നു.

സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം തനിമ ജിദ്ദ സൗത്ത് സോണ്‍ പ്രവര്‍ത്തക സമതി അംഗമായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്ന ഇദ്ദേഹം മുൻ സൗദി കേബിൾസ് ജീവനക്കാരനുമാണ്.

താണയിലെ പരേതനായ അലക്കലകത്ത് ഹംസയുടേയും റാബിയയുടെയും മകനാണ്. ഭാര്യ: റുക്‌സാന, മക്കള്‍: റയ്യാന്‍ മൂസ, നൗഷിന്‍ മൂസ, അബ്ദുല്‍ മുഈസ്, റുഹൈം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa