ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യൂണിവേഴ്സിറ്റി തുറക്കുന്നു
അബുദാബി: 31 രാജ്യങ്ങളിൽനിന്നുള്ള 101 ബിരുദധാരികൾക്ക് തുടർപഠനമൊരുക്കി 2021 ജനുവരി 10ന് തുറക്കുന്ന ‘നിർമിതബുദ്ധി’ യൂണിവേഴ്സിറ്റി വാർത്തകളിൽ ഇടം പിടിക്കുന്നു.
‘മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്’ 50 കുട്ടികളെ മാത്രമേ ആദ്യവർഷത്തിൽ പ്രവേശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ, 3000 ൽ അധികം അപേക്ഷകൾ വന്നപ്പോൾ എണ്ണം 101 ലേക്ക് ഉയർത്തുകയായിരുന്നു.
82 വിദ്യാർത്ഥികൾ കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ് വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുമ്പോൾ 19 പേർ അതേ മേഖലയിൽ പി എച്ച് ഡി വിദ്യാർഥികളാണ്.
യുഎഇയിൽ നിന്ന് മാത്രം 21 ശതമാനം വിദ്യാർഥികളാണ് ഇതിൽ അഡ്മിഷൻ നേടിയത്. 13 ശതമാനം വിദ്യാർഥികൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമാണ്. ഏഷ്യയിൽ നിന്നും 38 ശതമാനം വിദ്യാർഥികളും ആഫ്രിക്കയിൽ നിന്നും 21 ശതമാനം വിദ്യാർഥികളും ഉണ്ട്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 10 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഉള്ളത്.
ഇന്ത്യയിൽ നിന്നുള്ള സ്ത്രീകൾ മാത്രം 13 ശതമാനം വരും. ആകെ അഡ്മിഷനിൽ 30 ശതമാനവും സ്ത്രീകളാണ്.
നൂറോളം രാജ്യങ്ങളിൽ നിന്നും കഴിവുറ്റ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ വന്നിരുന്നുവെന്നാണ് അതോറിറ്റി അറിയിച്ചത്.
ഇന്ന് മിക്ക സാങ്കേതിക മേഖലകളിലും ഉപയോഗിക്കുന്നതും ഭാവിയിൽ നിത്യ ജീവിതത്തിൽ അഭിവാജ്യ ഘടകമാകുമെന്ന് ഉറപ്പുള്ളതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ വലിയ ഒരു സേവന മേഖല തന്നെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിദ്യാർഥികളുടെയും അതോറിറ്റിയുടെയും കണക്കുകൂട്ടൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa