അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രിയുടെ വിശദീകരണം; സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേക വിമാന സർവീസ് നടത്താൻ സൗദിയോട് ആവശ്യപ്പെട്ടതായി അംബാസഡർ
ജിദ്ദ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ വിശദീകരണം നൽകി.
കൊറോണ വ്യാപനത്തിൻ്റെ വ്യാപ്തിക്കനുസരിച്ചുള്ള വിലയിരുത്തലുകൾക്ക് വിധേയമായിക്കൊണ്ട് രാജാവിൻ്റെയും കിരീടാവകാശിയുടെയും നിർദ്ദേശങ്ങൾക്കനുസൃതമായിട്ടായിരിക്കും വിമാന സർവീസുകൾ പുനരാരംഭിക്കുകയെന്ന് മന്ത്രി സൂചിപ്പിച്ചു.
അതേ സമയം അടിയന്തിരമായി സൗദിയിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാർക്കായി പ്രത്യേക എയർ ബബ്ൾ വിമാന സർവീസുകൾ നടത്തണമെന്ന് സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ് റിയാദിൽ അറിയിച്ചു.
നിർദ്ദേശം അംഗീകരികപ്പെടുകയാണെങ്കിൽ ബിസിനസുകാർക്കും പെട്ടെന്ന് മടങ്ങേണ്ട ആവശ്യമുള്ളവർക്കുമെല്ലാം യാത്ര സാധ്യമാകുമെന്നും അംബാസഡർ പറഞ്ഞു.
വിവിധ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa