സൗദിയിൽ 92.67 ശതമാനം രോഗികളും കൊറോണയിൽ നിന്ന് മുക്തരായി; ആക്റ്റീവ് കൊറോണ കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വീണ്ടും കുറഞ്ഞു
ജിദ്ദ: രണ്ട് ദിവസത്തെ നേരിയ വർദ്ധനവിനു ശേഷം സൗദിയിലെ കൊറോണ ആക്റ്റീീവ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 19,881 കേസുകളാണു കഴിഞ്ഞ ദിവസം ആക്റ്റീവ് ആയിരുന്നതെങ്കിൽ ഇന്നത്തെ റിപ്പോർട്ടിൽ അത് 19,533 ആയി കുഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 1363 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 1386 ആയിരുന്നു.
പുതുതായി 24 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4189 ആയി. 708 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 1032 പേർക്കാണു രോഗമുക്തി ലഭിച്ചത്. ഇതോടെ സൗദിയിൽ ആകെ കൊറോണ ബാധിച്ചവരിൽ 92.67 ശതമാനം പേരും രോഗമുക്തി നേടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa