അബൂദാബിയിൽ ഒരു വർഷത്തിനിടെ 48,000 കാൽ നട യാത്രക്കാർക്ക് പിഴ ചുമത്തി
അബൂദാബി: റോഡ് മുറിച്ചു കടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം അബൂദാബിയിൽ മാത്രം 400 ദിർഹം പിഴ ഒടുക്കിയത് 48,000 കാൽ നട യാത്രക്കാരെന്ന് പോലീസ്.
നിശ്ചയിക്കപ്പെട്ട ഭാഗത്തിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നത് വലിയ അപകട സാധ്യത ഉള്ളതാണെന്ന് സൂചിപ്പിച്ച അധികൃതർ മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതും പിഴ ചുമത്താൻ കാരണമായിട്ടുണ്ടെന്നും അറിയിച്ചു.
ഔദ്യോഗിക വസ്ത്രത്തിൽ അല്ലാതെ വരുന്ന ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് നിയമ ലംഘനം കൂടുതലും പിടിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും മറ്റു ട്രാഫിക് നിർദ്ദേശങ്ങൾ ഇല്ലാത്ത ഭാഗങ്ങളിലും വഴിയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനത്തിലുള്ളവർ സൗകര്യം ചെയ്യണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വഴി യാത്രക്കാർക്ക് സൗകര്യം ചെയ്തു കൊടുക്കാതിരിക്കൽ 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുകളും ലഭിക്കാൻ കാരണമാകും.
വഴിയാത്രക്കാരിലും വാഹനം ഓടിക്കുന്നവരിലും ഉള്ള നിയമ ലംഘനങ്ങൾ പിടിക്കാൻ കഴിഞ്ഞ വർഷം അബൂ ദാബി പോലീസ് സ്ഥാപിച്ച “ഹാദിർ” (ജാഗ്രതൈ!) എന്ന പേരിലുള്ള റഡാർ സംവിധാനം നിയമ ലംഘനങ്ങൾ പിടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa