സൗദിയിൽ ട്രാഫിക് പിഴകൾ തവണകളായി അടക്കാൻ സാധിക്കില്ല; ഒന്നിലധികം നിയമ ലംഘനങ്ങൾക്ക് വെവ്വേറെയായി അടക്കാമെന്ന് മുറൂർ
ജിദ്ദ: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ തവണകളായി അടക്കാൻ സാധിക്കില്ലെന്ന് സൗദി ജനറൽ ട്രാഫിക് അതോറിറ്റി അറിയിച്ചു.
ഒരാൾക്ക് ഒന്നിലധികം നിയമ ലംഘനങ്ങൾക്ക് പിഴ അടക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഓരോ നിയമ ലംഘനത്തിനുമുള്ള പിഴകൾ വെവ്വേറെയായി അടക്കാൻ സാധിക്കുമെന്ന് മുറൂർ ഓർമ്മപ്പെടുത്തി.
ട്രാഫിക് പിഴകൾ ഉള്ള ഒരാൾക്ക് തൻ്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറുന്നതിനു വിരോധമില്ല.
വാഹനത്തിൻ്റെ രെജിസ്റ്റ്രേഷനും പിരീയോഡിക്കൽ ഇൻസ്പെക്ഷനും (ഫഹ്സ്) സാധുതയുള്ളതാകണം എന്നത് നിബന്ധനയാണ്.
അതേ സമയം ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കുന്നതിന് വാഹനം വാങ്ങുന്നയാൾക്ക് ഗതാഗത നിയമ ലംഘനങ്ങൾക്ക് ഏതെങ്കിലും പിഴകൾ അടക്കാൻ ബാക്കിയുണ്ടാകാൻ പാടില്ല എന്നും മുറൂർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa