ബാർബർ ഷോപ്പിലും സൗദി വനിതകൾ ജോലി ചെയ്യാൻ തുടങ്ങി (വീഡിയോ കാണാം)
ത്വാഇഫ്: ഏത് ജോലിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് കൊണ്ട് ത്വാഇഫിൽ ഒരു സൗദി യുവതി സ്വന്തമായി ബാർബർ ഷോപ്പ് നടത്തുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
തൻ്റെ മുന്നിലുള്ള ഒരു കുട്ടിയുടെ തല മുടി സൗദി യുവതി വെട്ടുന്ന ദൃശ്യമാണു വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കുട്ടിയുടെ രക്ഷിതാവ് റേക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. കുട്ടികൾക്ക് മാത്രമുള്ള ബാർബർഷോപ്പാണു യുവതി നടത്തുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa