ആംബുലൻസിന് തീപിടിച്ചു; ആറു പേർ മരിച്ചു
ബമാകോ: ഗർഭിണിയെയും കൊണ്ട് പോവുകയായിരുന്ന ആംബുലൻസ് വഴിയിൽ കിടന്ന സ്ഫോടക വസ്തുവിൽ ഇടിച്ച് തീപിടിച്ച് ഗർഭിണിയടക്കം 6 യാത്രക്കാരും മരിച്ചു. യാത്രക്കാരിൽ കൂടുതൽ ആളുകളും സ്ത്രീകളായിരുന്നു.
ആഫ്രിക്കൻ രാജ്യമായ മാലിയുടെ തെക്കൻ ഭാഗത്താണ് വെള്ളിയാഴ്ച അപകടം സംഭവിച്ചത്. സ്ഫോടക വസ്തു വഴിയിൽ നിക്ഷേപിച്ചത് ആരാണെന്നത് വ്യക്തമല്ല.
മാലിയിലെ വടക്കൻ ഭാഗത്തും മധ്യ ഭാഗത്തും നിരന്തരം ആക്രമണങ്ങൾ നടത്താറുള്ള അൽഖാഇദ ആണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. തെക്കൻ ഭാഗത്ത് അവരുടെ ആക്രമണം ഉണ്ടാകാറില്ലെന്നും ഇത്തരം സംഭവം ഇൗ പ്രദേശത്ത് ആദ്യമായാണെന്നും മിനിസ്ട്രി ജനറൽ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa