Sunday, November 24, 2024
OmanTop Stories

അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്കറ്റ്: അടുത്തമാസം ഒന്ന് മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഒമാൻ അനുമതി നൽകാനിരിക്കെ യാത്രക്കാർക്ക് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് മൂലം മരണപ്പെടുകയോ, ചികിത്സ ആവശ്യമായി വരികയോ ചെയ്യുകയാണെങ്കിൽ അതിനുള്ളചെലവുകൾ വഹിക്കാൻ ഉതകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നാണ് പ്രധാനമായും സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) അറിയിച്ചത്.

കൊറോണ വൈറസ് ടെസ്റ്റും പി‌സി‌ആർ പരിശോധനയും രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ഉണ്ടാകും, മാത്രമല്ല ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം കോറന്റൈനിൽ ചെലവഴിക്കുകയും വേണം, ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ കോറന്റൈനുള്ള ഹോട്ടൽ ബുക്കിംഗ് കാണിക്കണം. 14 ദിവസത്തെ കോറന്റൈൻ ചിലവ് യാത്രക്കാരനാണ് വഹിക്കേണ്ടത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ കൂടെ അത്യാവശ്യമെങ്കിൽ മാത്രം ഒരാളെ മാത്രമേ ടെർമിനലിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. മൂന്നോ നാലോ മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ പ്രവേശിച്ചിരിക്കണം. ഏതെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് എയർപോർട്ടിൽ പ്രവേശനമുണ്ടായിരിക്കുന്നതല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa