Sunday, September 22, 2024
Saudi ArabiaTop Stories

ഉംറ വിസകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; സെപ്തംബർ 15 മുതൽ റി എൻട്രിയിലുള്ളവർക്കും ആശ്രിതർക്കും സൗദിയിലേക്ക് മടങ്ങാം

ജിദ്ദ: സെപ്തംബർ 15 മുതൽ സൗദിയിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങാം. ഇതിൽ റീ എൻട്രി വിസയിലുള്ളവർക്കും ഫാമിലി, തൊഴിൽ, വിസിറ്റ് വിസയിലുള്ളവരുമെല്ലാം ഉൾപ്പെടും.

എന്നാൽ ജനുവരി ഒന്നിന് മാത്രമേ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കെ. സെപ്റ്റംബർ 15 മുതൽ ഏത് രീതിയിലായിരിക്കും സൗദിയിലേക്ക് മടങ്ങാൻ സൗകര്യമൊരുങ്ങുക എന്ന് വ്യക്തമാവേണ്ടതുണ്ട്.

അതെ സമയം ഉംറ വിസകൾ ഘട്ടം ഘട്ടമായിട്ടായിരിക്കും ആരംഭിക്കുക. കൊറോണ നിയന്ത്രണങ്ങൾക്ക് മുംബുണ്ടായിരുന്ന നിയമ നടപടിൾക്ക് വിധേയമായിക്കൊണ്ട് ജനുവരി 1 മുതലായിരിക്കും സൗദി കര,വ്യോമ,ജല അതിർത്തികൾ പൂർണ്ണമായും തുറക്കുക.

യാത്ര പുറപ്പെടുന്നതിൻ്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ ടെസ്റ്റ് നടത്തിയതിൻ്റെ നെഗറ്റീവ് റിസൽറ്റ് യാത്രക്കാർ കൈയിൽ കരുതണമെന്നത് നിബന്ധനയാണ്.

നാട്ടിൽ അവധിയിലുള്ള ആയിരക്കണക്കിന് പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാം സൗദി അധികൃതരുടെ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്.

നേരത്തെ സൗദി എയർലൈൻസിൻ്റെ പട്ടികയിൽ ഇന്ത്യയും സൗദി അറേബ്യയും ഇടം പിടിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര യാത്രകൾ ഉടൻ സാധ്യമാകുന്നതിൻ്റെ സാധ്യതകൾ തെളിഞ്ഞ് വന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്