വിദേശികളുടെ മടക്കം വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ചും ഓരോ രാജ്യങ്ങളുടെയും വ്യോമ ഗതാഗത നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കുമെന്ന് സൗദി എയർലൈൻസ്
ജിദ്ദ: സെപ്തംബർ 15 മുതൽ റി എൻട്രി വിസകളിലും, തൊഴിൽ, വിസിറ്റ് വിസകളിലുള്ളവർക്കുമെല്ലാം സൗദിയിലേക്ക് മടക്ക യാത്ര സാധ്യമാകുന്നത് വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ചായിരിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.
അതോടൊപ്പം ഓരോ രാജ്യത്തിനുമുള്ള വ്യോമഗതാഗത നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാഗികമായി നിയന്ത്രണങ്ങൾ നീക്കുന്നതോടെ റി എൻട്രി, വിസിറ്റ്,തൊഴിൽ, ആശ്രിത വിസകൾ ഉള്ള വിദേശികൾക്ക് സെപ്തംബർ 15 മുതൽ സൗദിയിലേക്ക് പ്രവേശനം സാധ്യമായിരിക്കേയാണു സൗദി എയർലൈൻസിൻ്റെ അറിയിപ്പ്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ ഏതെല്ലാം രീതിയിലായിരിക്കും ഉണ്ടായിരിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വ്യക്തമാകേണ്ടതുണ്ട്.
വരും ദിനങ്ങളിൽ അത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടിലുള്ള ആയിരക്കണക്കിനു പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa