മലയാളം ഹ്രസ്വ ചിത്രം ‘ഒബ്‌സസ്സ്ഡ്’ വൈദ്യുതി മന്ത്രി എം എം മണി പ്രകാശനം ചെയ്തു
റിയാദ്: CHCD Foundation India യും മൈൻഡ് കണക്ട് ലൈവ് (Mind Connect Live ) ന്റെയും പ്രൊഡക്ഷനിൽ ഡോ സൗമി ജോൺസൺ ന്റെ സ്ക്രിപ്റ്റിന് ഗോപൻ കൊല്ലം സംവിധാനം നിർവഹിച്ച ‘ഒബ്സ്സ്ഡ്’ (Obsessed) ഹൃസ്വ ചിത്രം റിലീസ് ചെയ്തു. സെപ്തംബര് 11 വെള്ളിയാഴ്ച സൗദി സമയം 12.30 PM ന് (ഇന്ത്യൻ സമയം 3 PM) വൈദ്യുതി മന്ത്രി എം എം മണി ഓൺലൈനായി പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനും നടനുമായ ശ്രീ ഷാജി ചെൻ ആയിരുന്നു ഗസ്റ്റ് ഓഫ് ഹോണർ. തന്റെ ജീവിതത്തിൽ നിന്നും പല അനുഭവങ്ങളും അദ്ദേഹം പ്രേക്ഷകരോട് പങ്കുവച്ചു.
ഈ ഹൃസ്വ ചിത്രത്തിന് ജീവൻ നൽകിയ അഭിനേതാക്കൾ പ്രോമോദ് കോഴിക്കോട്, ദീപ്തി എലിസബത്ത് വർഗീസ്, ഐശ്വര്യ ഷാജിത്, അപ്പുണ്ണി ശശി, നന്തിനി പ്രമോദ്, അലക്സ്, ജോസഫ് , ജോർജ് ഡോ. ജോൺസൺ എന്നിവരാണ്. ചിത്രത്തിന്റെ സംഗീത രചന നിർവഹിച്ചിരിക്കുന്നത് വി എസ് സുനിൽ ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സനിൽ ജോസഫ് ആണ്.
ഇതിലെ മനോഹരമായ വരികൾ ആലാപനം ചെയ്തിരിക്കുന്നത് സാറ സനിലും, സനിൽ ജോസഫ് ആണ്. ശബ്ദ ക്രോഡീകരണം നിർവഹിച്ചത് പ്രമോദ് കോഴിക്കോടും, ശബ്ദങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് ഡെറിക് സ്റ്റുഡിയോ മധുരൈയും ആണ് . തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ പ്രേക്ഷകർക്ക് കാഴ്ച വെയ്ക്കുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ഡിജിറ്റൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഷാജിത് നാരായണൻ ആണ്. റിയാദിലെ CHCD യുടെ പ്രവർത്തനങ്ങൾ കോർഡിനേറ്റു ചെയ്യുന്നത് ബിജു ജോസാണ്. ഈ ചിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ക്രമീകരണങ്ങൾ നടത്തിയത് PRO ജോജി കൊല്ലം ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa