Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ഉറവിടം വെളിപ്പെടുത്താതെ പുറത്തേക്ക് പണമയച്ചതിന് 12 പേർ പിടിയിൽ

റിയാദ്: സൗദിയിൽ നിന്ന് ഉറവിടം വെളിപ്പെടുത്താതെ പുറത്തേക്ക് പണമയച്ചതിനു ഈ വർഷം ഇത് വരെ 12 പേർ അറസ്റ്റിലായതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പണം ലഭിച്ച ഉറവിടം തെളിയിക്കുന്നതിൻ്റെ ഭാഗമായി ഇവർ ഇപ്പോൾ നിയമ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും പ്രമുഖ സൗദി ദിനപത്രം ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.

സൗദിയിൽ വിദേശ കറൻസികൾ വാങ്ങാനും വിൽക്കാനും നിലവിൽ ലൈസൻസ് ഉള്ളത് 74 കംബനികൾക്കാണെന്നും അതിൽ രണ്ടെണ്ണം രാജ്യത്തിനകത്തേക്കും പുറത്തേക്കും ഫണ്ട് കൈമാറുന്നതിനു ലൈസൻസ് ഉള്ളവയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

സൗദിയിൽ നിന്നും അനധികൃത രീതിയിൽ പുറത്തെക്ക് പണമയച്ചതിനു ഏതാനും ദിവസങ്ങൾക്ക് മുംബ് ചില വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സൗദി പൗരന്മാരുടെ പേരിൽ രെജിസ്റ്റർ ചെയ്തിരുന്ന ബിസിനസ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണു ഇവർ പണമയച്ചതെന്ന് തെളിഞ്ഞിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്