സൗദിയിലേക്കുള്ള മടക്കയാത്ര: സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി
ജിദ്ദ: സൗദിയിലേക്കുള്ള മടക്കയാത്രയുടെയും സൗദിക്ക് പുറത്തേക്കുള്ള യാത്രയുടെയും നിബന്ധനകൾ അറിയിച്ച് കൊണ്ടുള്ള സൗദി സിവിൽ ഏവിയേഷന്റെ സർക്കുലർ പുറത്തിറങ്ങി. പ്രധാന നിബന്ധനകൾ താഴെ പറയുന്നു.
സൗദിയിലേക്കും സൗദിക്ക് പുറത്തേക്കും യാത്ര ചെയ്യുന്ന ജി സി സി രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ട് പോകാൻ വിമാനങ്ങൾക്ക് അനുമതി നൽകി.
റി എൻട്രി വിസ, തൊഴിൽ വിസ, വിസിറ്റ് വിസ, റെസിഡൻസ് വിസ( ഇഖാമ) എന്നിവയുള്ള വിദേശികളെയും കൊണ്ട് പോകാൻ അനുമതി.
യാത്ര പുറപ്പെടുന്നതിന്റെ മുംബ് 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറിയിൽ നിന്ന് നടത്തിയ കൊറോണ പരിശോധന നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖയുള്ളവർക്ക് മാത്രമേ ബോഡിംഗ് അനുവദിക്കൂ.
മുകളിൽ പരാമർശിച്ച സൗദിയിലേക്ക് പോകുന്നവരും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവരും കൊറോണ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണം.
സൗദിയിലെ കൊറോണ അവലോകന കമ്മിറ്റിയുടെ നിർദ്ദേശത്തിനനുസൃതമായി വിമാന സർവ്വീസ് റദ്ദാക്കിയ രോഗം വ്യാപകമായ രാജ്യങ്ങളിലേക്ക് സർക്കുലർ ബാധകമാകില്ല
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa