Saturday, September 21, 2024
KuwaitTop Stories

കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ഓരോ ദിവസത്തിനും പിഴ

കുവൈത്ത്: 2020 സെപ്തംബർ 1ന് വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ ഓരോ ദിവസത്തിനും 2 കുവൈതീ ദീനാർ വീതം പിഴ ഒടുക്കേണ്ടി വരും.

നേരത്തെ നവംബർ 30 വരെ വിസ പുതുക്കാൻ അവസരം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത് ഇവർക്ക് ബാധകമല്ലെന്ന് അതോറിറ്റി അറിയിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയം വിസാ കാലാവധി ദീർഘിപ്പിക്കാനുള്ള അവസരം നവംബർ 30 വരെ ഉണ്ടെന്നു അറിയിച്ചിരുന്നു.

നവംബർ 30 വരെ സമയം നൽകിയത് മാർച്ചിനും ആഗസ്റ്റിനും ഇടയിൽ വിസ കാലാവധി അവസാനിച്ചവർക്കാണെന്ന് “അൽ അൻബ ഡെയ്‌ലി” സൂചിപ്പിച്ചു.

സെപ്റ്റംബർ 1 മുതൽ അവധി കഴിഞ്ഞവർ ഡിപ്പാർട്ടമെന്റിൽ നിന്നും പുതുക്കിയിട്ടില്ലയെങ്കിൽ ഓരോ ദിവസത്തിനും 2 ദീനാർ പിഴ നൽകണമെന്ന് അതോറിറ്റി അറിയിച്ചു.

ജൂൺ അവസാനത്തോടെ തുടങ്ങിയ പുതുക്കൽ സംവിധാനം ഉപയോഗപ്പെടുത്താതിരിക്കാൻ ഇവർക്ക് ന്വായമില്ല എന്നതാണ് അധികൃതർ കാരണം വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q