Saturday, September 21, 2024
BahrainSaudi ArabiaTop Stories

കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിൽ പോകുന്നവർക്കുള്ള നിബന്ധനകൾ അറിയാം

ദമാം: കിംഗ് ഫഹദ് കോസ് വേ വഴി ബഹ്രൈനിലേക്ക് പോകുന്നവർക്കുള്ള നിബന്ധനകൾ ബഹ്‌റൈൻ അധികൃതർ വ്യക്തമാക്കി. പ്രധാന നിബന്ധനകൾ താഴെ വിവരിക്കുന്നു.

കിംഗ് ഫഹദ് കോസ് വേയിൽ വെച്ച് നിർബന്ധിത കൊറോണ പരിശോധനക്ക് (പി.സി.ആർ) വിധേയരാകണം. 60 ബഹ്രൈനി ദീനാർ അഥവാ 600 സൗദി റിയാലാണു ഇതിനു ചിലവ്.

ബഹ്രൈൻ്റെ BeAware Bahrain അപ്ളിക്കേഷൻ ഡൗൺ ലോഡ് ചെയ്യുകയും രെജിസ്റ്റർ ചെയ്യുകയും വേണം.

ബഹ്രൈനിൽ എത്തുന്നവരെല്ലാം കോവിഡ് ടെസ്റ്റിൻ്റെ നെഗറ്റീവ് റിസൽറ്റ് ലഭിക്കും വരെ ഐസൊലേഷനിൽ കഴിയണം.

ആർക്കെങ്കിലും പോസിറ്റീവ് റിസൽറ്റ് ലഭിക്കുകയാണെങ്കിൽ ബഹ്രൈൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അവരുമായി ബന്ധപ്പെടുകയും .ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

അതേ സമയം ബഹ്രൈനിൽ എത്തുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലായി ആരെങ്കിലും കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് റിസൽറ്റ് BeAware Bahrain അപ്ളിക്കേഷനിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ മേൽ പറഞ്ഞ പ്രവേശന നടപടികൾ ബാധകമാകില്ല.

ബഹ്രൈനിൽ എത്തുന്നവർ എല്ലാ ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളും പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതോടൊപ്പം ഏതെങ്കിലും രീതിയിലുള്ള കൊറോണ ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ ഹോട്ട് ലൈൻ നംബറായ 444 ലേക്ക് വിളിച്ച് നിർദ്ദേശങ്ങൾ തേടുകയും വേണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്