നഴ്‌സ് ബ്ലെസി സാമിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ എംബസി
മസ്‌കറ്റ്: സെപ്റ്റംബർ 14 ന് കോവിഡ്-19 ബാധിച്ച് അന്തരിച്ച നഴ്‌സ് ബ്ലെസി സാമിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ എംബസി. സിനാവിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലെ കോവിഡ് രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ബ്ലെസി, രോഗം ബാധിച്ച് മസ്കറ്റിലെ റോയൽ ഹോസ്പിറ്റലിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു.
കോവിഡ് -19 നെതിരായ പോരാട്ടത്തിൽ പരമമായ ത്യാഗം ചെയ്ത മുൻനിര കൊറോണ യോദ്ധാവ് മിസ്. ബ്ലെസി സാമിന്റെ നിസ്വാർത്ഥ സേവനത്തിനും സമർപ്പണത്തിനും ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു, ഒപ്പം കുടുംബത്തിന് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു,” ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ബ്ലെസിയുടെ ഭർത്താവ് സാം ജോർജും അവരുടെ രണ്ട് കുട്ടികളുമായി ഒമാനിൽ തന്നെ സ്ഥിര താമസമാണ്. ഒമാനിലെ സിനാവ് ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്ലെസി ഏകദേശം 10 വർഷമായി ഒമാനിൽ എത്തിയിട്ട്.
ബ്ലെസി ജോലി ചെയ്തിരുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ഹോസ്പിറ്റലിലെ സഹപ്രവർത്തകരും ദുഃഖം രേഖപ്പെടുത്തി. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഞങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുന്നതായി അവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa