127,000 പ്രവാസികൾക്ക് മടങ്ങി വരാൻ കഴിയില്ല
കുവൈത്ത് സിറ്റി: സ്പോൺസർമാർ മുഖേനയോ സ്വന്തമായോ വിസാ കാലാവധി പുതുക്കാതെ കുവൈത്തിന് പുറത്ത് കുടുങ്ങുകയും ഇഖ്വാമ കാലാവധി കഴിയുകയും ചെയ്ത പ്രവാസികളുടെ എണ്ണം 127,000. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന വിദേശികളും ഇൗ ലിസ്റ്റിൽ ഉണ്ട്.
നേരത്തെ അധ്യാപന മേഖലയിൽ ഉള്ളവർക്ക് എപ്പോഴും തിരിച്ചുവരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും കുവൈത്തിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ വിവരങ്ങൾ ആഗസ്റ്റിൽ വന്നതോടെ സ്ഥിതിഗതികൾ മാറുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയം വിദേശികളോട് വിസ പുതുക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓട്ടോമാറ്റിക് ആയി കാലാവധി നീളുമെന്ന് പ്രതീക്ഷിച്ച് പലരും പുതുക്കിയിട്ടില്ലായിരുന്നു.
എന്നാൽ, ഇൗ മാസത്തിന് മുമ്പ് കാലാവധി അവസാനിച്ചവർക്ക് മാത്രമാണ് സെപ്റ്റംബർ മുതൽ ഒക്ടോബർ 30 വരെയുള്ള 3 മാസത്തേക്ക് കാലാവധി നീളുന്നതെന്നും സെപ്റ്റംബർ 1 മുതൽ കാലാവധി അവസാനിക്കുന്നവർ ഓരോ ദിവസത്തിനും 2 ദീനാർ വീതം ഫൈൻ അടക്കണമെന്നും മന്ത്രാലയം അറിയിക്കുകയായിരുന്നു.
കോവിഡ് കാരണം ഉണ്ടായ യാത്രാ രംഗത്തെയും മറ്റു ഓഫീസ് പ്രവര്ത്തനങ്ങളിലെയും പ്രതിസന്ധി കണക്കിലെടുത്ത് മാർച്ച് മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലാവധി അവസാനിക്കലിന് നൽകിയ ഇളവ് സെപ്റ്റംബർ 1 ന് ശേഷം കാലാവധി കഴിയുന്നവരും പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നാണ് അധികൃതർ സൂചിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa