സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 600 നു താഴെ; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു
ജിദ്ദ: സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. പുതുതായി 593 പേർക്ക് മാത്രമാണു രോഗ ബാധ സ്ഥിരീകരിച്ചത്.
അതേ സമയം രോഗ ബാധിതരുടെ ഇരട്ടിയിലധികം പേർക്ക് രോഗ മുക്തി ലഭിച്ചിട്ടുണ്ട്. 1203 പേർക്കാണു പുതുതായി അസുഖം ഭേദമായത്.
3,28,144 പേർക്കാണു രാജ്യത്ത് ആകെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ 3,07,207 പേരാണു രോഗമുക്തരായത്. ഇതോടെ സൗദിയിൽ ആകെ രോഗ ബാധ സ്ഥിരീകരിച്ചവരിൽ 93.61 ശതമാനം പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
രാജ്യത്ത് നിലവിലുള്ള ആക്റ്റീവ് കേസുകളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വീണ്ടും കുറഞ്ഞിട്ടുണ്ട്.
16,538 പേരാണു നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ ഇത് 17,178 ആയിരുന്നു. 1180 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. ഇന്നലെ ഇത് 1238 ആയിരുന്നു.
പുതുതായി 30 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെയുണ്ടായ കൊറോണ മരണം 4399 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 49,035 കൊറോണ പരിശോധനകളാാണു നടന്നതെന്ന് ആരോഗ്യ മന്ത്രാലയ ഡാറ്റകൾ വ്യക്തമാക്കുന്നു.
ആഗോള തലത്തിൽ ഇത് വരെ 3,01,10,240 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,18,58,570 പേർ സുഖം പ്രാപിച്ചു. 9,46,436 പേർ മരണപ്പെട്ടു.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് യഥാക്രമം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ മരണം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa