കൊറോണ ബാധിതർക്ക് യാത്ര അനുവദിച്ചു; എയർ ഇന്ത്യ എക്സ്പ്രസിനു ദുബൈയിൽ വിലക്ക്
ദുബൈ: കൊറോണ ബാധിതർക്ക് യാത്ര അനുവദിച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾക്ക് ദുബൈയിലേക്ക് വിലക്കേർപ്പെടുത്തി.
സെപ്തംബർ 18 മുതൽ ഒക്ടോബർ 2 വരെ 15 ദിവസത്തേക്കാണു വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലറിൽ വ്യക്തമാക്കി.
സെപ്തംബർ 2 നു നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയ യാത്രക്കാരനു സെപ്തംബർ 4 നു ജയ്പൂരിൽ നിന്ന് ദുബൈയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ബോഡിംഗ് അനുവദിച്ചതാണു ഇപ്പോൾ വിലക്കേർപ്പെടുത്തുന്നതിനുള്ള തീരുമാനത്തിനു പിറകിൽ.
ഇതിനു മുംബും എയർ ഇന്ത്യ എക്സ്പ്രസ് കോവിഡ് രോഗിയുമായി ദുബൈയിലേക്ക് പറന്നതിനു മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പരാമർശിക്കുന്നുണ്ട്.
രണ്ട് തവണ കോവിഡ് രോഗികളുമായി സഞ്ചരിച്ചുവെന്നത് ദുബൈ എയർപോർട്ടിൻ്റെ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾക്ക് കടക വിരുദ്ധമായ പ്രവർത്തിയാണെന്ന് ദുബൈ സിവിൽ ഏവിയേഷൻ ഓർമ്മപ്പെടുത്തി.
ഇതോടൊപ്പം ബോഡിംഗ് അനുവദിച്ച രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിത്സാ/ക്വാറൻ്റൈൻ ചിലവ് എയർ ഇന്ത്യ എക്സ്പ്രസ് വഹിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa