മത്സ്യത്തൊഴിലാളികളെ പെട്ടെന്ന് കൊണ്ടുവന്നില്ലെങ്കിൽ ക്ഷാമമുണ്ടാകും: യൂണിയൻ
കുവൈത്ത് സിറ്റി: തീവ്രമായ പരിശീലനവും നിരന്തര ജാഗ്രതയും ആവശ്യമുള്ള മത്സ്യ ബന്ധന മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പെട്ടെന്ന് തിരിച്ചു വരാൻ അനുമതി നൽകണമെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ.
മേഖലയിൽ നിലവിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും പെട്ടെന്ന് തന്നെ വിദേശികൾക്ക് തിരിച്ചുവരാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ വിലക്കയറ്റവും ക്ഷാമവും നേരിടേണ്ടി വരുമെന്നും യൂണിയൻ വിലയിരുത്തി.
വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നതിലും വലിയ പങ്കാണ് മത്സ്യ ബന്ധന മേഖലയ്ക്ക് ഉള്ളതെന്നും യൂണിയൻ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa