10 ആളുകളേക്കാൾ കൂടരുത്; യുഎഇയിൽ കർശന നിയന്ത്രണം
യുഎഇ: രാജ്യത്ത് ഒരു കുടുംബ പരിപാടിയിലും 10 ൽ കൂടുതൽ ആളുകൾ ഒരുമിക്കാൻ പാടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ്. നിയമം മരണാനന്തര ചടങ്ങുകൾക്കും ബാധകമാണ്.
ഫാമിലി പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തിയവർ ആയിരിക്കണമെന്നും ഭക്ഷണം കഴിക്കുന്ന പ്ലേറ്റും ഗ്ലാസ്സും ഡിസ്പോസ്സിബിൾ ആവണമെന്നും 2 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിച്ചു.
മരണാനന്തര ചടങ്ങുകൾക്ക് മൃത ശരീരം ചുമക്കാൻ 8 പേർക്ക് വരെ അനുമതിയുണ്ട്. അതേ സമയം ഖബർ കുഴിക്കാൻ 2 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. ചടങ്ങുകൾക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്നും നിർദേശത്തിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa