Friday, September 27, 2024
KuwaitKuwait CityTop Stories

കുവൈത്തിൽ തെരുവുനായ ശല്യം വർദ്ധിക്കുന്നു

കുവൈത്ത് സിറ്റി: മേഖലയിൽ ജന ജീവിതം താറുമാറാക്കിക്കൊണ്ട് തെരുവുനായ ശല്യം വർദ്ധിക്കുന്നു. നടപ്പാതകളിലും തുറന്ന സ്ഥലങ്ങളികുമാണ് കൂടുതലായും ഇവകളുടെ ശല്യമുള്ളത്.

കോവിഡ് കാരണം ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതികൾ നടപ്പാക്കാനും നടപടികൾ എടുക്കാനും ഭരണകൂടത്തിന് പ്രയാസം നേരിടുന്നതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികൾ രൂക്ഷമാകുന്നതെന്നാണ് വിലയിരുത്താപ്പെടുന്നത്.

മുമ്പ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് അതോറിറ്റി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും നിലവിൽ ബന്ധപ്പെട്ടവർ വേണ്ടതുപോലെ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

മത്സ്യബന്ധന വകുപ്പും കൃഷി വകുപ്പും ചേർന്ന നായകളുടെ വന്ധ്യംകരണ പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നുവെങ്കിലും അതിന്റെ ഫലം കാണുന്നില്ല എന്നതിലേക്കാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അബ്ദാലി, വാഫ്ര, കബദ്, സുലൈബിയ തുടങ്ങിയ കൃഷിമേഖലകളിലും തെരുവുനായ ശല്യം ശക്തമാണ്. വളർത്തുനായകളെ പിന്നീട് ഉപേക്ഷിക്കുന്നതും പ്രശ്നം രൂക്ഷമാകാൻ കരണമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q