Friday, September 27, 2024
GCCTop StoriesU A E

യു എ ഇ യിൽ തുറസ്സായ സ്ഥലത്ത് ക്രിക്കറ്റ് കളിച്ച മലയാളികൾക്ക് വൻ തുക പിഴ

അബുദാബി: തുറസ്സായ സ്ഥലത്ത് ക്രിക്കറ്റ് കളിയും ഒത്തു ചേരലും, മലയാളികൾ അടക്കം നിരവധി പേർക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബി മുസഫയിലെ മസ്‌യദ് മാളിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് കളി കഴിഞ്ഞുള്ള വിശ്രമത്തിനിടെയാണ് കളിക്കാർ പോലീസിന്റെ കണ്ണിലുടക്കിയത്.

ക്രിക്കറ്റ് കളികഴിഞ്ഞ ശേഷം കൂട്ടം കൂടി നിൽക്കുന്നത് കണ്ട പോലീസ് എത്തുകയായിരുന്നു. തുടർന്ന് ഓരോരുത്തരുടേയും എമിറേറ്റ് ഐഡി പരിശോധിച്ച് ഓരോരുത്തർക്കും അയ്യായിരം ദിർഹം പിഴ ചുമത്തി. ഇന്ത്യൻ മണി ഏകദേശം ഒരു ലക്ഷം രൂപ വരും ഇത്.

ചെറിയ കുട്ടികൾ ഒഴികെയുള്ള എല്ലാവർക്കും പിഴ ചുമത്തി. അനുമതി ഇല്ലാത്ത സ്ഥലത്ത് ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് പോലീസ് നിരവധി തവണ വിലക്കിയതാണ്. എന്നാൽ വിലക്ക് ലംഘിച്ച് കളി തുടർന്നതും, കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംചേർന്നതുമാണ് പിഴ ഈടാക്കാൻ കാരണമായത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, യുഎഇയിൽ പൊതുസ്ഥലത്ത് പത്തിൽകൂടുതൽ ആളുകളെ ഒരുമിച്ച് കൂടാൻ ആഹ്വാനം ചെയ്യുന്നവർക്ക് 10,000 ദിർഹവും ഒത്തു ചേർന്നവർക്ക് 5,000 ദിർഹവുമാണ് പിഴ. കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ രാജ്യത്ത് പൊതു ഇടങ്ങളിൽ ഇടപെടുന്നതിനുള്ള നിയമങ്ങളും കർശനമാകുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q