ഖത്തറില്‍ റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടാലും 90 ദിവസത്തിനുള്ളില്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറാം
ദോഹ: റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ട തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറാന്‍ കഴിയും. പുതിയ മന്ത്രിസഭാ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പുതിയ തീരുമാനം അനുസരിച്ച്, തന്റേതായ കാരണങ്ങള്‍ കൊണ്ടല്ലാതെ തൊഴിലാളിയുടെ റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടാല്‍ ആ തസ്തികയിലേക്ക് പുതിയ ഒരു തൊഴിലാളിയെ തൊഴിലുടമക്ക് താല്‍ക്കാലികമായി നിയമിക്കാന്‍ സാധിക്കുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റായി പ്രസിദ്ധീകരിച്ച ഗസറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. അതിനായി ഈ കാലയളവില്‍ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തില്‍ ഒരു അധിക കരാര്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്.
രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ വരവ്, പോക്ക് സംബന്ധിച്ച നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്ന 2015ലെ 21-ാം നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് 2020ലെ 51-ാം നമ്പര്‍ നിയമ പ്രകാരം കൈക്കൊണ്ട നിയമ ഭേദഗതിയുടെ ഭാഗമായുള്ള തീരുമാനപ്രകാരമാണ് ഇത്. അതേസമയം, ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ പ്രകാരം ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് പ്രവാസിയുടെ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ മാറ്റപ്പെടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa