എതിർ ദിശയിൽ വാഹനമോടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം; വീഡിയോ പുറത്തു വിട്ട് യുഎഇ അധികൃതർ
ഉമ്മുൽ ഖുവൈൻ: കഴിഞ്ഞ ദിവസം തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രൈവിംഗ് വീഡിയോയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുഎഇ അധികൃതർ.
തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച വ്യക്തി ലഹരിയിലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയത്. വാഹനത്തിൽ നിന്നും മദ്യം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ആഫ്രിക്കൻ വംശജനായ ഡ്രൈവർ ഓടിച്ച കാർ, ദുബൈ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിൽ ചെന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. രണ്ടുപേരും ഇമാറാത് പൗരന്മാരാണ്.
വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa