മൂടൽ മഞ്ഞ്; ഷാർജയിൽ കൂട്ടമായി വാഹനാപകടം
ഷാർജ: ഷാർജയിൽ നിന്നും ഉമ്മുൽ ഖുവൈനിലേക്കുള്ള ഇമാറാത്ത് റോഡിലാണ് ശക്തമായ മഞ്ഞ് കൊണ്ട് കാണാത്തതിനാൽ ഇരുപത്തൊന്ന് വാഹനങ്ങൾ കൂട്ടമായി അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞ് കാരണം മുമ്പിലുള്ള വാഹനങ്ങൾ കാണാൻ കഴിയാത്തത് കൊണ്ടാണ് അപകട സംഖ്യ ഇത്രയും കൂടിയത്.
ശക്തമായ മണൽ കാറ്റും മഞ്ഞും ഉണ്ടാകാൻ സാധ്യത ഉണ്ടെന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞിരുന്നു. ഡ്രൈവ് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അലർജി പോലുള്ള പ്രയാസങ്ങൾ ഉള്ളവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa