ദുബൈ ഹൗസ് പാർട്ടി; പങ്കെടുത്ത എല്ലാവർക്കും പിഴ
ദുബൈ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൗസ് പാർട്ടിയും മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച വിദേശി സ്ത്രീക്കും പാർട്ടിയിൽ പങ്കെടുത്ത എല്ലാവർക്കും പിഴ ചുമത്തി ദുബൈ പോലീസ്.
10,000 ദിർഹമാണ് വിദേശി സ്ത്രീക്കെതിരെ ചുമത്തിയത്. പരിപാടിയിൽ പങ്കെടുത്ത മ്യൂസിക് ബാൻഡ് ടീമിനും അതിഥികൾക്കും 5,000 ദിർഹം വീതവും പിഴ ഈടാക്കി.
സാമൂഹിക അകലവും മാസ്ക് ധരിക്കലും പാലിക്കാത്തതിനാണ് അതിഥികൾക്കെതിരെ നടപടിയുണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa