Tuesday, November 26, 2024
KuwaitTop Stories

കുവൈത്തിൽ വിദേശികളുടെ എണ്ണം ചുരുക്കാനുള്ള ബിൽ നിയമമാകുന്നു

കുവൈത്ത് സിറ്റി: പ്രവാസ ലോകം ആശങ്കയോടെ കേട്ടുകൊണ്ടിരുന്നു കുവൈത്ത് വൽക്കരണം നിയമമാകാൻ പോകുന്നു. വിദേശികളുടെ എണ്ണം ചുരുക്കുന്നതിനുള്ള ബിൽ അന്തിമമായതോടെ വൈകാതെ നടക്കുന്ന നാഷനൽ അസംബ്ലിയിൽ ചർച്ച ചെയ്യും.

ജനസംഖ്യാനുപാതികമായി 70 ശതമാനവും വിദേശികൾ ആണെന്നതിനാൽ സന്തുലിത കൈവരിക്കാനാണ് 10 ആർട്ടിക്കിളുകൾ അടങ്ങുന്ന പുതിയ ബിൽ നാഷണൽ അസംബ്ലിയിൽ ചർച്ച ചെയ്യുന്നത് എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.

30 ശതമാനം മാത്രമേ വിദേശികൾ ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് ശരിയായ ജനസംഖ്യാനുപാതമെന്ന് സൂചിപ്പിച്ച വിദഗ്ധർ, സാധ്യമാകുന്ന രൂപത്തിൽ വിദേശികൾക്ക് തൊഴിൽ സാധ്യതകൾ നിലനിർത്തുമെന്നും സൂചിപ്പിച്ചു.

കാബിനറ്റ് തീരുമാനം അന്തിമമായാൽ 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് നിർദ്ദേശത്തിൽ ഉള്ളത്. വീട്ടുജോലിക്കാരും മെഡിക്കൽ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും ജോലി ചെയ്യുന്നവരും പ്രധാന നിർമ്മാണ മേഖലകളും മറ്റു പ്രധാനപ്പെട്ട ചില മേഖലകളും ഇൗ ബില്ലിൽ ഉള്ള വിദേശികളുടെ കണക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.

വീട്ടുജോലിയിൽ നിന്നും പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള തൊഴിലുകളിലേക്ക്‌ മാറ്റം വരുത്തുന്നതിൽ നിന്നും പൊതു സ്ഥാപനങ്ങളെ ബില്ലിലെ നിയമം തടയുന്നുണ്ട്.

ഫാമിലി വിസിറ്റിംഗ് വിസയെ ആശ്രിത വിസയിലേക്ക് മാറ്റുന്നതിനും വിലക്കുണ്ട്. അതുപോലെ, ഒരു നിർമ്മാണ തൊഴിലാളിക്ക് അടുത്ത നിർമ്മാണത്തിലേക്ക് തന്നെ ആവശ്യമില്ലെങ്കിൽ വിസ പുതുക്കാനും സാധിക്കില്ല.

ആർട്ടിക്കിളുകളിൽ പ്രതിപാദിക്കപ്പെട്ട നിയമങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം 3 വർഷം തടവും 35,000 കുവൈത്തി ദീനാർ പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്നും ബില്ലിൽ ഉണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa