Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനങ്ങൾക്ക് അനുമതിയില്ല

ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് നിലവിൽ അനുമതിയില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിലാണ് വിവരങ്ങൾ ഉള്ളത് അറിയിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ താഴെ വ്യക്തമാക്കുന്നു.

സൗദി പൗരന്മാർ, അവരുടെ കുടുംബങ്ങൾ, അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾ, ജി സി സി പൗരന്മാർ, റി എൻട്രി, ലേബർ, വിസിറ്റ് വിസകളുള്ള വിദേശികൾ (ബിസിനസ്, ലേബർ,ഫാമിലി) എന്നിവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.

ഉംറ വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല. അർജൻ്റീന, ബ്രസീൽ, ഇന്ത്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും, 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല.

അതേ സമയം ഈ നാലു രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് സൗദി പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾക്കും ബാധകമാകില്ല.

സൗദികളല്ലാത്ത എല്ലാ രാജ്യക്കാർക്കും പാസ്പോർട്ട് മുഖേന മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സൗദി പൗരന്മാർക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് പ്രവേശിക്കാം.

സൗദിയിൽ എത്തുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിലായി നടത്തിയ പി സി ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം.

മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ സൗദി എയർപോർട്ടുകൾ വഴിയുള്ള കണക്റ്റിംഗ് ഫ്ളൈറ്റുകൾക്ക് അനുമതിയില്ല.

യാത്രക്കാർ സൗദിയിലേക്ക് പറക്കുന്നതിനു മുംബ് വിസ സ്റ്റാറ്റസ് മുഖീം ലിങ്കിൽ പരിശോധിക്കണമെന്നും എല്ലാ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും അറിയിപ്പിൽ ആവശ്യപ്പെടുന്നു.

സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ ഈ സർക്കുലറോടെ അസ്ഥാനത്തായതിനാൽ ചാർട്ടേഡ് ഫ്ളൈറ്റുകൾക്കും മറ്റും ബുക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

അതോടൊപ്പം നാട്ടിൽ നിലവിൽ അവധിയിലുള്ള നിരവധി പ്രവാസികളുടെ ഇഖാമ, റി എൻട്രി വിസകൾ അവസാനിക്കാറായതിനാൽ അവ മുഖീം വഴീയോ അബ്ഷിർ വഴിയോ പുതുക്കാൻ സ്പോൺസറുമായി ബന്ധപ്പെടാവുന്നതുമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്