Saturday, April 19, 2025
KuwaitTop Stories

കുവൈത്ത് ക്യാമറാ വലയത്തിൽ; പുതിയതായി 728 ക്യാമറകൾ കൂടി സ്ഥാപിച്ചു

കുവൈത്ത് സിറ്റി: സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചതായി കുവൈത്ത് ഗവൺമെന്റ്.

സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ വിലയിരുത്തിയത്.

ശബ്ദവും ദൃശ്യവും ഒപ്പിയെടുക്കാൻ ശേഷിയുള്ള ക്യാമറകൾ പുതുതായി 728 എണ്ണമാണ് സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന 777 ഡിജിറ്റൽ ക്യാമറകൾക്ക് പുറമെയാണിത്. ഇതോടെ, 1,505 കാമറകൾ ഇ ഇപ്പോൾ പ്രവർത്തന സജ്ജമാണ്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa